ദൂരെ ഇടിമിന്നലുക്കള്‍ പതിഞ്ഞു കേള്‍ക്കുമ്പോള്‍ അങ്ങ് എവിടെയോ പെയുന്ന മഴയുടെ തണുപ്പ് മേലാകെ പടര്‍ന്നിരുന്നപ്പോള്‍, പ്രതീക്ഷകള്‍ ഞാന്‍ അറിയാതെ തന്നെ അകലെയുള്ള മേഘങ്ങളേ തോട്ടിരുന്നു. അക്കരെക്യുള്ള ദൂരം ഞാന്‍ അന്നേ അറിഞ്ഞിരുന്നു. ദൂരെ, അകലെ, അക്കരെ - എന്നും എനിക്ക് കൌതുക്കം ജനിപിക്കുന വാക്കുകള്‍ മാത്രമയിരുനില്ല. പ്രതീക്ഷകള്‍ ഈ വാക്കുകളിലൂടെ ആണ് നടന്നത്. ഇനിയും തൊട്ടറിയാനുള്ള പ്രതീക്ഷകളിലെക്യുള്ള ദൂരം വന്നു ചേരാനുള്ള മഴകാലങ്ങള്‍ക്കുംമപ്പുറം ആന്നെന്ന തിരിച്ചറിവില്‍, കാതിരിപിന്റെ സുഖം തരുന്ന കാറ്റിനെ പിന്തുടരുന്നു ഞാന്‍!
.
Wednesday, August 18, 2010
Friday, August 6, 2010
അതെ, പൂകള്‍ക്ക് മണമുണ്ട്!
നഗരത്തില്‍ വളര്‍ന്ന അവന്‍ ചെടിച്ചട്ടികളിലെ പൂകളെ മാത്രം കണ്ടു. നഗരങ്ങളില്‍ നിന്ന് നഗരങ്ങളിലെക്യ് പായുനതിനിടയില്‍ ഒരികല്‍ അവനു വഴി തെറ്റി. അവന്‍ ആദ്യമായി പുഴ കണ്ടു. കിലുങ്ങി ചിരിക്കുന്ന പുഴ അവന് വിസ്മയമായി. പുഴയോരത് അവന് പൂകളെ ചട്ടികളില്‍ അല്ലാതെ കണ്ടു. അവന് ഒരു പൂവ് പൊട്ടിച് മണത്തു. പറഞ്ഞു കേട്ട കഥകളെ അവന്‍ ആദ്യമായി വിശ്വസിച്ചു. അതെ, പൂകള്‍ക്ക് മണമുണ്ട്! അവന് വന്ന വഴിയിലെക്യു തിരിഞ്ഞു നോകി. അവന് തിരിച്ചറിഞ്ഞു, മാറി വന്ന വഴിയില്‍ ഇനിയുമേറെ കാണാകാഴ്ച്ചക്കള്‍ ഉണ്ടെന്ന പ്രതീക്ഷയില്‍ അവന് മുന്നോട്ടു തന്നെ നടന്നു.
.
.
Subscribe to:
Posts (Atom)