നഗരത്തില്‍ വളര്‍ന്ന അവന്‍ ചെടിച്ചട്ടികളിലെ പൂകളെ മാത്രം കണ്ടു. നഗരങ്ങളില്‍ നിന്ന് നഗരങ്ങളിലെക്യ് പായുനതിനിടയില്‍ ഒരികല്‍ അവനു വഴി തെറ്റി. അവന്‍ ആദ്യമായി പുഴ കണ്ടു. കിലുങ്ങി ചിരിക്കുന്ന പുഴ അവന് വിസ്മയമായി. പുഴയോരത് അവന് പൂകളെ ചട്ടികളില്‍ അല്ലാതെ കണ്ടു. അവന് ഒരു പൂവ് പൊട്ടിച് മണത്തു. പറഞ്ഞു കേട്ട കഥകളെ അവന്‍ ആദ്യമായി വിശ്വസിച്ചു. അതെ, പൂകള്‍ക്ക് മണമുണ്ട്! അവന് വന്ന വഴിയിലെക്യു തിരിഞ്ഞു നോകി. അവന് തിരിച്ചറിഞ്ഞു, മാറി വന്ന വഴിയില്‍ ഇനിയുമേറെ കാണാകാഴ്ച്ചക്കള്‍ ഉണ്ടെന്ന പ്രതീക്ഷയില്‍ അവന് മുന്നോട്ടു തന്നെ നടന്നു.
.
No comments:
Post a Comment