ഇന്നലെ.
മഴ തിമിര്‍ത് പെയുമ്പോഴും മഴയ്ക് ഒരു നിശബ്ധത ഉണ്ടായിരിന്നു.
ഇടമുറിയാതെ പെയുന്ന മഴയുടെ ശ്രുതിയിലലിഞ്ഞു ഞാന്‍ പതിയെ വഴുതിവീഴുന്നത് പൂര്‍ണമായ നിശബ്ധതയിലെക് ആയിരുന്നു.
ഇവിടെയും തനിച്ചൊരിടം തരാതെ പ്രണയിനി, നീ തന്നെയായിരുന്നു എന്നും അരികില്‍.
അന്ന് നനവിന്റെ സുഖമുള്ള ഒരു കാറ്റ് നമ്മളെ ഒരുമിപിച്ചിരുന്നു.
നമ്മള്‍ മഴയില്‍ ലയിച്ചിരുന്നു.
നമ്മള്‍ മഴയില്‍ ലയിച്ചിരുന്നു.
ഇന്ന്.
മറവിയിലാണ്ടുപോയ പ്രണയവും, പ്രണയാഭിനെശവും,
നിന്നെ മാത്രം പുണരാന്‍ കൊതിച്ചചിരുന്ന യൗവനവും, ചുംബനങ്ങളും, ഇന്നലെയുടെ താളുകളിലെക്യു തുന്നിചെര്‍ത്ത് തനിചോരിടത് ഞാന്‍ ഇരികുമ്പോള്‍, മഴ വീണ്ടും പെയ്തു.
മനസ്സില്‍ പെയ്ത മഴ എന്നെ കൂട്ടി കൊണ്ട് പോയത് ആ പഴയ നിശബ്ധതയിലെക് തന്നെയായിരുന്നു. അതെ ഓര്‍മയുടെ പാതയോരത്, മഴയുടെ നനവ് പറ്റി, നനഞ്ഞ മുടിയിഴകള്‍ നെറ്റിയില്‍പറ്റിച്ചു, അതെ നിര്‍വികാരമായ നോട്ടവുമായി, എന്നിലെക്ക് ആര്‍ത്തിരമ്പി പെയ്യാന്‍ വെമ്പുന്ന മഴകാലമായി നീ വരുമെന്ന് എനിക്ക് ഉറപ്പായിരുന്നു.
നീ വന്നു... നാളെ.
പ്രണയിനിയെയും, പ്രണയത്തെയും, തിരികെ തന്ന മഴ തുടര്‍ന്നുകൊണ്ടേയിരിക്കും എന്നും പ്രതീക്ഷിക്കുന്നു...
.
(Based on today's morning dream.)
പ്രണയിനിയെയും, പ്രണയത്തെയും, തിരികെ തന്ന മഴ തുടര്‍ന്നുകൊണ്ടേയിരിക്കും എന്നും പ്രതീക്ഷിക്കുന്നു...
.
(Based on today's morning dream.)
No comments:
Post a Comment