Pages

Thursday, June 11, 2009

സ്റ്റിക്കര്‍ ഒട്ടിച്ച വീട്ടിലെക്യു...

നീങ്ങികൊണ്ടിരിക്കുന്ന ഒരു തിങ്ങിയ മുറിയായിരുന്നു തീവണ്ടി. എവെടെയും ആളുകള്‍. രാവിലെ ആയതു കൊണ്ട് പലവിധത്തിലുള്ള പെര്ഫുമുകളുടെ ഒരു cocktail ആയിരുന്നു കംപാര്‍ത്ടുമെന്റ്റ്.
ഇരികുന്നവര്‍, ഇരുന്ന് ഉറങ്ങുന്നവര്‍, നില്‍കുന്നവര്‍, നിന്ന് ഉറക്കത്തെ ശപിക്കുന്നവര്‍. ഇതിനെല്ലാമിടയില്‍ തൊള്ള സ്പീക്കര്‍ ആകി ഒരു വീട്ടമ്മ ഇടിവെട്ടി മഴപെയുന്ന പോലെ സംസാരിചോനടിരുന്നു.

ശാസ്ത്രിയ സംഗീതം പടികാതതുകൊണ്ടാനത്രേ അവരുടെ മകള്‍ idea star singer രില്‍ നിന്ന് പുറത്തായത്. രഞ്ജിനി ഹരിധാസിന്റെ കംപയരിംഗ് engineering രിതികളും, "എഹ്- എഹ്- എഹ് " എന്നാ ശ്രീകുമാറിന്റെ ചിരിയെ കുറിച്ചും അവര്‍ പ്രഭന്ധങള്‍ നിരത്തി. 5.1 surround സൗണ്ടില്‍ അവര്‍ കത്തി കയറി. ശോര്നുരില്‍ അവര്‍ ഇറങ്ങിപോയത്തോടെ "കടക്ക് - രഞ്ജിനി- കടക്ക്- ഐഡിയ" എന്നാ തീവണ്ടിയുടെ താളം "കടക്ക്-കടക്ക്" എന്നാ പഴയ രീതിയില്‍ കേട്ട് തുടങ്ങി...

"വടച്ചായ്‌-വടച്ചായ്‌" വിളികള്‍ നേര്‍ത്തു തുടങ്ങിയപ്പോഴാണ് വണ്ടി നീങ്ങിത്തുടങ്ങി എന്ന് മനസിലായത്‌. കമ്പാര്ടുമെന്റ്റ് ശാന്തം. റേഡിയോ ചേച്ചിയെ ഇപ്പൊ എല്ലാവരും മിസ്സ്‌ ചെയുന്നു. നിന്ന് ഉറക്കം തൂങ്ങാന്‍ തുടങ്ങിയപോഴാണ് അവളെ കണ്ടത്. ഞാന്‍ അവളെ നോക്കി. നോക്കി പോയീ. കുതിരയുടെ മുഖം ഉള്ളൊരു പെന്ന്കുട്ടി. ആ മുഖം ആയിരുന്നു അവളുടെ പ്രത്യേകത.

i pod shuffle ചെവിയില്‍ തിരുക്കി ഏതോ പാടിന് തലയാട്ടികൊണ്ട്‌ നിന്ന്. ഒരു ബബിള്‍ ഗം കൂടി ചവചിരുനെന്കില്‍ ശരിക്കും കുതിരയെ പോലെ തോന്നിയെന്നെ! സുന്ദരി ആയിരുന്നു അവള്‍. മട്ടും ഭാവവും ഒക്കെ കണ്ടപ്പോള്‍ ബിട്ടുവിനെ ഓര്‍മ വന്നു. ( ബിട്ടുവിനെ അറിയില്ലേ? ഇന്ത്യന്‍ ഐടില്‍ ആവാന്‍ പൊക്കിളില്‍ റിംഗ് ഇട്ടു പാടി നടന്ന Delhi 6 കാരി.) ഇന്ത്യയുടെ mp3 തലമുറ സ്വയം പയ്റിട്ട് ആവുന്ന പോലെ തോന്നി. എല്ലാവരും പാട്ടുകാര്‍, പക്കാ മേളക്കാര്‍!

വീണ്ടും അവളെ നോക്കാന്‍ തോന്നി. ഞാന്‍ അവളെ തന്നെ നോക്കി. ഇതവന്ന അവള്‍ എന്നെയും നോക്കി. പെട്ടന്ന് ട്രെയിന്‍ പുറകോട്ടു പോവുന്ന പോലെ തോന്നി. മീറ്റഫിസികല്‍ ചിന്തകള്‍ ഒക്കെ നിന്നു. പുറകിലെക് നോക്കി അവള്‍ മറ്റാരെയും അല്ല നോക്കുന്നത് എന്ന് ഉറപ്പു വരുത്തി. "മസകലി..മസകലി...", പ്രാവിനെ തലയില്‍ വെച്ച് ഡാന്‍സ് ചെയാന്‍ തോന്നി.

ഞാന്‍ വീണ്ടും നോകി.
അവളും നോകി.
ഞാന്‍ ഒന്നും കൂടെ നോകി.
അവളും.
ഇപ്പൊ ട്രെയിന്‍ നീങ്ങുന്നതായെ തോന്നിയില്ല. ഭാരതപുഴ പോലെ തൊണ്ട വറ്റി 'ഫെവികോള്‍' ആയി നിന്നു.

മരവിച്ച് ഞാന്‍ അവളുടെ പൊട്ടിലെക്യ്‌ നോക്കി നിന്നു. വില്ല് പോലെ ഉള്ള പുരികങ്ങള്‍കിടയില്‍ ഒരു ചെറിയ പൊട്ട്‌. എന്റെ കവിളുകള്‍ തുടുത്തു വരുനത്‌ കണ്ടപ്പോള്‍ മെല്ലെ അവള്‍ മുഖം താഴ്ത്തി. ചെറിയ ഒരു നോട്ടം, ചെറിയ ഒരു ചിരി - അവിടെ നിന്നു പുതിയ ഒരു ഭാഷ ജനിക്കുന്നു, അലെങ്കില്‍ അവിടെ മരിക്കുന്നു. എനിക്ക് ഇറങ്ങേണ്ട സ്റ്റേഷന്‍ ആയി. ഞാന്‍ ഇറങ്ങി. മനസ് ഇറങ്ങിയിലെങ്കിലും...

(തുടരും...)
.